ബുദ്ധമതത്തിന്‍റെ അപചയവും പതനവും: Dr BR Ambedkar
ബുദ്ധമതത്തിന്‍റെ അപചയവും പതനവും Dr. B.R. Ambedkar ഡോക്ടര്‍ അംബേദ്‌കര്‍ “ബുദ്ധമതത്തിന്‍റെ അപചയവും പതനവും എഴുതിയത് ‘ വിപ്ലവവും പ്രതിവിപ്ലവവും’ എന്ന പ്രബന്ധത്തിന്‍റെ ഭാഗമായിട്ടായിരുന്നു. അതിന്‍റെഅഞ്ചു പേജുകള്‍ മാത്രമേ ഞങ്ങള്‍ക്കു കിട്ടിയ കടലാസുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളു. അതുതന്നെ തിരുത്തിയതായിരുന്നില്ലതാനും ഏതായാലും ഈ ഉപന്യാസത്തിന്‍റെ പകര്‍പ്പ് ശ്രീ എസ് എസ്. റെജെ ഞങ്ങള്‍ക്ക് ലഭ്യമാക്കി. അതിൽ ഡോക്ടര്‍. അംബേദ്‌കറുടെ കയ്യക്ഷരത്തിലുള്ള ചില തിരുത്തലുകളുണ്ട്. ടൈപ്പ് ചെയ്ത പതിനെട്ട് പേജുകളുള്ള ആ ലേഖനമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത് . 1 ബുദ്ധമതം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായത് ആ വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെയേറെ അത്ഭുതജനകമായ ഒരുകാര്യമാണ്. അതേസമയം തന്നെ, അത് ഖേദകരമായ ഒരു കാര്യവുമാണ്. എന്നാല്‍ ബുദ്ധമതം ചൈനയിലും ജപ്പാനിലും ബര്‍മയിലും സയാമിലും അനമിലും ഇന്തോ- ചൈനയിലും സിലോണിലും മലയാദ്വീപസമൂഹത്തിന്‍റെ ചില ഭാഗങ്ങളിലും ഇന്നും ജീവിക്കുന്നു. ഇന്ത്യയില്‍ മാത്രം അത് ഇല്ലാതായിരിക്കുന്നു. ഇന്ത്യയില്‍ അതില്ലതായെന്നു മാത്രമല്ല, ബുദ്ധന്‍റെ പേ...